Monday, July 19, 2010

നഷ്ട്ട സാമ്രാജ്യം

ഏഴാം വയസ്സു വരെ ഫിസിയോതെറാപ്പി ചെയ്യിക്കാൻ ഉമ്മ എന്നെ ദിവസവും മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുമായിരുന്നു.ബസ്സിലാണ് യത്ര.ഒരു ദിവസം ബസ്സ് ട്രാഫിക്ക് ജാം കുരുക്കിൽ കുടുങ്ങി.പുറത്തെ ഓരോ കാഴ്ച്ചകൾ ആസ്വദിക്കുന്നതിനിടയിൽ ഒരു കാഴ്ച്ച എന്റെ കണ്ണിൽ ഉടക്കി നിന്നു.മുഷിഞ്ഞ വെളളതുണിയും വെളളക്കുപ്പായവും ധരിച്ച ഒരു വൃദ്ധ റോഡരികിൽ വീണു കിടക്കുന്നു.എഴുന്നേൽക്കൻ ശ്രമിക്കുന്നുണ്ടങ്കിലും പരാജയപ്പെടുന്നു.ആരും ആ വൃദ്ധയെ സഹായിക്കുന്നില്ല.എല്ലാവരുടെയും കണ്ണും കാതും കൊട്ടിയടച്ചതു പോലെ..

ആ കാഴ്ച്ച ഇന്നലെ കഴിഞ്ഞതു പോലെ ഇന്നും മനസ്സിലുണ്ട്.ആ വൃദ്ധയെ പോലെ എത്ര മാതാപിതാക്കൾ ലോകത്തിന്റെ ഓരോ കോണിലും ഉറ്റവരില്ലാതെ ഉടയവരില്ലാതെ കഴിയുന്നു.കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിച്ചും,സ്വയം പട്ടിണി കിടന്നും,ചോരനീരാക്കി അദ്ധ്വാനിച്ചും മക്കളെ വളർത്തിയെടുത്ത മാതാപിതാക്കൾ.പ്രത്യുപകാരമായി അവർക്കു തിരിച്ചു കിട്ടുന്നതോ?അവഗണനയും,ഏകാന്തതയും മാത്രം.സ്വാർത്ഥതാല്പര്യത്തിന്റെയും ഒഴിവുകഴിവുകളുടെയും പേരിൽ അവസാനം അവരെത്തുന്നത് വൃദ്ധസദനത്തിൽ.മാസത്തിൽ മക്കളുടെ സാമിപ്യവുമായി ചെക്കത്തും.കാണാനുളള കൊതി പറഞ്ഞു – പറഞ്ഞ് ഏതെങ്കിലും ഒരു കൊല്ലം തിരക്കുകളുടെ നീണ്ട പട്ടികയുമായി മക്കളെത്തും.ശരീരം മാതാപിതാക്കൾക്കു മുന്ബിൽ വെച്ച് ജോലിസ്ഥലത്തും യാത്രാ ചെലവുകൾ കണക്കുകൂട്ടിയും മനസ്സ് പാറിനടക്കുന്ബോൾ ആറ്റുനോറ്റു വളർത്തിയ മക്കളെ ഒരു നോക്കു കണ്ടുവല്ലോയെന്ന ആത്മസംതൃപ്തിയെ അവർക്കുണ്ടാവു.

കുറച്ചു ദിവസങ്ങൾക്ക് മുന്ബ് പത്രത്തിൽ എന്റെ റിപ്പോട്ടും ഫോൺ നന്ബറും കണ്ട് പാലക്കാട്ടു നിന്നും ഒരു ഉമ്മയും മകളും വിളിച്ചിരുന്നു.കുറച്ചു നേരം മകളോട് സംസാരിച്ചു. “ഉമ്മ അടുത്തുണ്ട് ഉമ്മക്ക് ഫോൺ കൊടുക്കട്ടെ?” അവരെന്നോട് ചോദിച്ചു.ഞാൻ കൊടുക്കാൻ പറഞ്ഞു.വെല്ലിമ്മമാരോട് സംസാരിക്കുന്നത് എനിക്ക് വളരെ ഇഷ്ട്ടമുളള കാര്യമാണ്.അവരുടെ സംസാരശൈലിയും മുഖത്തു വിരിയുന്ന ഭാവങ്ങളും ഞാൻ കണ്ണിമച്ചിമ്മാതെ ശ്രദ്ധിക്കും.

“എന്തൊക്കെയുണ്ട് ഉമ്മാ വിശേഷം?മുന്ബെങ്ങോയുളള പരിചയഭാവത്തിൽ ഞാൻ ചോദിച്ചു. “എന്തു വിശേഷം മോളെ,ചെറുപ്പത്തിൽ തന്നെ വളരെ കഷ്ട്ട പ്പെട്ട് മക്കളെ വളർത്തി ഒരു നിലയിലാക്കി.ഇപ്പോ മക്കളെന്നെ അങ്ങോട്ടും ഇങ്ങോട്ടുമിട്ട് തെണ്ടിക്കാണ്.“ചിരിച്ചുകൊണ്ടാണ് ആ ഉമ്മ മറുപടി പറഞ്ഞത്.തിരിച്ചെന്തു പറയണമെന്നറിയാതെ ഞാൻ കുഴങ്ങി….

ഈ സംഭവം പറഞ്ഞപ്പോൾ ഒരു STOY യാണ് ഓർമ്മ വന്നത്.അചഛനില്ലത്ത മകനെ വളരെ കഷ്ട്ടപ്പെട്ട് വളർത്തി വലുതാക്കിയ ഒരമ്മ മകന് ജോലിയും ഭാര്യയും കുട്ടിയുമൊക്കെ ആയപ്പോൾ അമ്മ ഒരധിക പറ്റായി.പരസഹായമില്ലാതെ ഒന്നും ചെയ്യാൻ പറ്റാതെ അമ്മ കട്ടിലിൽ കിടക്കുന്ബോൾ മകനും ഭാര്യയും ഒരു തീരുമാനത്തിലെത്തി.അമ്മയെ കൊണ്ടുപോയി കളയുക..

ഒരു ദിവസം രാത്രി ഉറങ്ങിക്കിടക്കുന്ന അമ്മയെ തോളിലിട്ട് മകൻ കാട്ടിലേക്ക് നടന്നു.വഴിക്കു വെച്ച് മകൻ ഒരു കല്ലിൽ തട്ടി വീഴാൻ പോയി.ഞെട്ടിയുണർന്ന അമ്മ ചോദിച്ചു.”എന്തു പറ്റി മോനെ?” “കാല് കല്ലിൽ തട്ടിയത.” മകൻ മറുപടി പറഞ്ഞു……………….

എങ്ങോട്ടാണ് തന്നെ കൊണ്ടു പോകുന്നതെന്ന് അമ്മ ചോദിച്ചില്ല.അവസാനം കാടിന്റെ ഒരു ഭാഗത്ത് അമ്മയെ ഇരുത്തി മകൻ പറഞ്ഞു.ഞാൻ അമ്മയെ കളയാൻ കൊണ്ടു പോന്നതാണ്.എനിക്കും ഭാര്യക്കും കുട്ടിക്കും സന്തോഷത്തോടെ ജീവിക്കണം.അതിന് അമ്മ ഒരു അധികപറ്റാണ്.അമ്മ ബഹളം വെച്ചില്ല.എതിർത്തതുമില്ല..

“മോൻ തിരിച്ചു പോവുൻബോൾ ശ്രദ്ധിക്കണം.മുൻബ് കാലിനു തട്ടിയ കല്ല് ഇപ്പോഴും അവിടെ കാണും.അമ്മ പറഞ്ഞു………….

ഈ STORY യിൽ നിന്നും മാതൃസ്നേഹത്തിന്റെ ആഴവും തീവ്രതയുമാണ് നാം മനസ്സിലാക്കുന്നത്. ആ വാത്സല്യത്തെ എന്തിനോട് ഉപമിച്ചാലും മതിവരില്ല.മാതാപിതാക്കളെ നോക്കത്ത മക്കൾക്ക് തടവും കൊടുത്ത സ്വത്ത് തിരിച്ചെടുക്കാനുളള അവകാശം മക്കൾക്കുണ്ടെന്നുളള ഒരു നിയമം സർക്കാർ പാസ്സാക്കി.ആ നിയമം കാറ്റിൽ പറത്തിയ പട്ടം പോലെ പാറി നടക്കില്ലെന്ന് ആരു കണ്ടു.അനുഭവം ഗുരുവാകുൻബോൾ എല്ലാവരും അറിയും ആ സങ്കടത്തിന്റെ തീവ്രത…………….